Trending

മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു; ആളപായമില്ല


മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു. രാവിലെ 10.30 നാണ് സംഭവം. ആനിക്കാട് സ്വദേശി സതീശന്റെ ഒമ്നിയാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഹനത്തിൽ തീ ആളിപ്പടരുന്നത് കണ്ട് സ്റ്റേഷനിൽ നിന്ന് ഓടിയെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തി. പിന്നീട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണക്കുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post