Trending

പത്താം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ


തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച  നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വ്ളാങ്ങാമുറി പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാര്‍-സിന്ധു ദമ്ബതികളുടെ മകന്‍ ഗോകുല്‍ കൃഷ്ണ(15)യാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനല്‍ കമ്പിയില്‍ ഷാളുപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയിലാണ് ഗോകുൽ കൃഷ്ണയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10മണിയോടെയായിരുന്നു സംഭവം.

നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുൽ കൃഷ്ണ. ഗായത്രി, ഗൗതംകൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post