Trending

ദേശീയപാതയിലെ ഗട്ടറിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥ... കണ്ണു തുറക്കാതെ അധികൃതർ.


താമരശ്ശേരി: കാരാടി പുതിയ ബസ് സ്റ്റാൻ്റ് ലിങ്ക് റോഡ് ജംഗ്ഷനിൽ ദേശീയ പാത 766 ൽ രൂപപ്പെട്ട കൂറ്റൻ ഗട്ടറിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിട്ടും കുഴിയടക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇറക്കം ഇറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങൾ കുഴികണ്ട് ബ്രേക്ക് പിടിച്ചാലും വാഹനം നിക്കാതെ സ്ലിപ്പായി കുഴിയിൽ വീഴുന്നതാണ് ഇവിടത്തെ പതിവുകാഴ്ച.

ദേശീയ പാതയിൽ ഇത്രയും വലിക ഗട്ടർ രൂപപ്പെട്ടിട്ടും ഇതുവഴി തലങ്ങും വിലങ്ങും ഓടി നടക്കുന്ന ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ഇതിനു നേരെ കണ്ണടക്കുകയാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post