വയനാട് വന്യജീവി സങ്കേതത്തില്‍ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ ഷിജുവാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങിയത്. ഇയാള്‍ മുത്തങ്ങ റേഞ്ച് ഓഫീസര്‍ സുനില്‍കുമാറിന്റെ മുന്‍പിലാണ് കീഴടങ്ങിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10നാണ് ഇയാള്‍ തോക്കുമായി ചീരാല്‍ പൂമുറ്റം വനത്തിനുള്ളില്‍ അര്‍ദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്. വനത്തിനുള്ളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിയുകയായിരുന്നു. പിന്നീട് നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഷിജു ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ കോടതിയില്‍ ഹാജരാക്കും.
Tags:
Latest News
