Trending

മദ്യപിച്ചെത്തിയ മകനെ അച്ഛൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


ശൂരനാട് : മദ്യപിച്ചെത്തിയ മകനെ അച്ഛൻ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് തെങ്ങുംവിള അൻസൽ മൻസിലിൽ ഷിബു (39) ആണ് മരിച്ചത്. പിതാവ് തെങ്ങുംവിള ബിജുഭവനത്തിൽ ഇബ്രാഹിംകുട്ടി(66)യെ ശൂരനാട് പോലീസ് കസ്റ്റിഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം.

പോലീസ് പറയുന്നത്: ഷിബു ബാംബൂ കർട്ടൻ തൊഴിലാളിയാണ്. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. മുൻപും പലതവണ ഇയാൾ പിതാവിനെയും ഭാര്യയെയും മക്കളെയും മർദിച്ചിരുന്നു. ഇതിനെത്തുടർന്ന് ഭാര്യയും മക്കളും മാറിത്താമസിക്കുകയായിരുന്നു. ശനിയാഴ്ച മദ്യപിച്ച് വീട്ടിലെ സിറ്റൗട്ടിൽ കിടന്ന ഷിബുവിന്റെ തലയിൽ പിതാവ് പാറക്കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.

തൊഴിലുറപ്പ് ജോലി കഴിഞ്ഞുവന്ന അമ്മ മറിയംബീവിയാണ് മകൻ ചോരയൊലിച്ച് കിടക്കുന്നതുകണ്ടത്. പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സജീന. മക്കൾ: അൻസൽ, അൽ അമീൻ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post