Trending

തിരുവല്ലയിൽ കാരാറുകാരുടെ മർദ്ദനമേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു


പത്തനംതിട്ട തിരുവല്ലയിൽ കരാറുകാരുടെ മർദനമേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്. കെട്ടിടം പണിക്ക് വന്ന സ്റ്റീഫനെ കരാറുകാരായ മാർത്താണ്ഡം തക്കല സ്വദേശികളായ സുരേഷ്, ആൽബിൻ ജോസ് എന്നിവർചേർന്ന് മർദ്ദിക്കുകയായിരുന്നു. സുരേഷും, ആൽബിൻ ജോസും സഹോദരന്മാരാണ്.

കല്ലൂപ്പാറ എൻജിനീയറിങ് കോളേജിന് സമീപമാണ് സംഭവം. കെട്ടിടം പണിക്ക് വന്ന സ്റ്റീഫനെ രാത്രിയിൽ കരാറുകാരായ ആൽബിൻ ജോസും സുരേഷും ചേർന്ന് മർദ്ദിച്ചു. ​ഗുരുതരാവസ്ഥയിലായ സ്റ്റീഫനെ പുലർച്ചെ നാലുമണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post