Trending

കാർഷിക വിളകൾ നശിപ്പിക്കപ്പെട്ട സ്ഥലം ബി ജെ പി കർഷക മോർച്ച നേതാക്കൾ സന്ദർശിച്ചു



താമരശ്ശേരി :താമരശ്ശേരി പഞ്ചായത്തിലെ കെടവൂർ ,കമ്മാളൻ കുന്നത്ത് എന്നീ പ്രദേശങ്ങളിലെ കുലയ്ക്കാറായ കമുകിൻ തൈകളും , തെങ്ങിൻ തൈകൾ ഉൾപ്പെടെ 400 ഓളം തൈകൾ വിവിധ സ്ഥലങ്ങളിലായി സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ച സ്ഥലങ്ങൾ ബി ജെ പി കർഷക മോർച്ച നേതാക്കൾ സന്ദർശിച്ചു . കാർഷികവിളകൾ വെട്ടി നശിപ്പിച്ച സാമൂഹിക ദ്രോഹികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ പറഞ്ഞു . ബി ജെ പി താമരശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാൻകരിഞ്ചോല , വൽസൻ മേടോത്ത് , കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കെ സി , ഷൈമ വിനോദ് , ദേവദാസൻ കൂടത്തായ്  , എ കെ ബ വീഷ് , ബൈജു കമ്മാളൻ കുന്ന് എന്നിവർ സന്ദർശിച്ചു .
T News

working in the field of advertising and printing

Post a Comment

Previous Post Next Post