Trending

ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു


ഹിജാബിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ച കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഹര്‍ഷ (26) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു ആക്രമണം അരങ്ങേറിയത്. ഹര്‍ഷയെ പിന്തുടര്‍ന്നശേഷം അജ്ഞാതര്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ശിവമോഗ ജില്ലയിലെ മക്ഗാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൊല്ലപെടുകയായിരുന്നു.കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഹിജാബ് വിവാദത്തില്‍ നിരോധനാജ്ഞയുള്‍പ്പെടെ നിലനില്‍ക്കെയാണ് കൊലപാതകം എന്നതും ശ്രദ്ധേയമാണ്. സംഭവത്തെ തുടര്‍ന്ന് ശിവമോഗ ഭാരതി കോളനി മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഞായറാഴ്ച രാത്രി തന്നെ കൂടുതല്‍ പോലിസ് സേനയെ ശിവമോഗയില്‍ വിന്യസിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളജുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ കൊല്ലപ്പെട്ട ഹര്‍ഷയുടെ കുടുംബത്തെ കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദര്‍ശിക്കുകയും ചെയ്തു.

കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ശിവമോഗയിലെ മക്ഗാന്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. കൊലപാതകം നടത്തിയവര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post