Trending

ഹോസ്റ്റലിനകത്ത് കാമുകിയെ കയറ്റണം, ട്രോളി ബാഗിലാക്കി വിദ്യാർത്ഥിയുടെ ‘അതിബുദ്ധി’; പിടികൂടി വാർഡൻ...


കാമുകിയെ ട്രോളി ബാഗിൽ കയറ്റി ഹോസ്റ്റലിനകത്ത് കയറ്റാൻ ശ്രമം നടത്തിയ വിദ്യാർത്ഥിയെ കൈയ്യോടെ പിടികൂടി ഹോസ്റ്റൽ വാർഡൻ. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. രണ്ടുപേരെയും പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഹോസ്റ്റലിൽ നിന്ന് സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വിദ്യാർത്ഥി എത്തിയത്. എന്നാൽ, സംഭവത്തിൽ അസ്വാഭാവികത തോന്നിയ വാർഡൻ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാർത്ഥി ആദ്യം പറഞ്ഞത്. ആ വാക്കുകളിൽ തൃപ്തി വരാതെ കെയർടെയ്ക്കർ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെട്ടു.

വിദ്യാർഥി അതിന് തടസ്സം നിന്നെങ്കിലും കെയർടെയ്ക്കർ ബാഗ് ബലമായി തുറന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജിൽ തന്നെയുള്ള വിദ്യാർത്ഥിനിയും കാമുകിയുമായ പെൺകുട്ടി ബാഗിൽ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. സംഭവത്തെ തുടർന്ന് തുടർന്ന് ഇരുവരേയും ഹോസ്റ്റലിൽ നിന്ന് സസ്പെന്റ് ചെയ്തു. കാമുകനും കാമുകിയും തുടർന്ന് വീടുകളിലേക്ക് പോയതായി സഹപാഠികൾ അറിയിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post