Trending

അരുത്, ഇങ്ങനെ ചെയ്യരുത്...





🌹തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

🌹കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

🌹ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

🌹ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

🌹എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം  കൂടി  തുറന്നു  പിടിക്കുക.
 
🌹ഒരു  സുഹൃത്തിനൊപ്പം  ഒരു  ടാക്സി  ഷെയർ  ചെയ്തു യാത്ര  കൂലി  ഇത്തവണ അദ്ദേഹം  കൊടുത്താൽ,  തീർച്ചയായും  അടുത്ത തവണ  നിങ്ങൾ തന്നെ അത്  കൊടുക്കുക 

🌹പലർക്കും പലവിധ  അഭിപ്രായങ്ങൾ ഉണ്ടാവാം.. അത്   മാനിക്കുക . ഓർക്കുക  നിങ്ങളുടെ   വലതുവശം,   നിങ്ങള്ക്ക്  അഭിമുഖമിരിക്കുന്നയാൾക്കു  ഇടതു വശം  ആയിരിക്കും... (ചില കാര്യങ്ങളിൽ  second  opinion  എടുക്കാൻ  മറക്കരുത്. )

🌹ഒരാൾ  സംസാരിക്കുന്നതിന്റെ  ഇടയിൽ   കയറി സംസാരിക്കാതിരിക്കുക. 

🌹ഒരാളെ  നമ്മൾ  കളിയാക്കുമ്പോൾ ,  അതയാൾ  ആസ്വദിക്കുന്നില്ല  എന്ന്  കണ്ടാൽ ,  അത്  തുടരാതിരിക്കാൻ  ശ്രദ്ധിക്കുക. 

🌹എപ്പോഴും,  സഹായത്തിനു  നന്ദി  പറയുക 

🌹പുകഴ്ത്തുന്നത്  പബ്ലിക്  ആകാം.. ഇകഴ്ത്തുന്നത്   രഹസ്യമായും  ആയിരിക്കണം. 

🌹ഒരാളുടെ  പൊണ്ണത്തടിയെ  കുറിച്ച്  സംസാരിക്കാതിരിക്കുക,  അതിനു  പല കാരണങ്ങളുണ്ടാകാം..ഉപദേശം  അയാൾ  ആവശ്യപ്പെട്ടാൽ  മാത്രം  മതി. 

🌹ഒരാൾ അയാളുടെ ഫോണിൽ  ഒരു  photo  നിങ്ങളെ  കാണിച്ചാൽ , ആ photo മാത്രം  നോക്കുക, ഒരിക്കലും ഫോണിൽ  മുന്നോട്ടോ  പിന്നോട്ടോ സ്വൈപ്  ചെയ്യരുത്. കാരണം  നമുക്കറിയില്ല എന്താണ്  next എന്ന്.. 

🌹സുഹൃത്ത്‌,   എനിക്കൊരു  ഡോക്ടർ  അപ്പോയ്ന്റ്മെന്റ്  ഉണ്ടെന്നു  പറഞ്ഞാൽ,  ഏതു  എന്തിനു എന്ന്  അവർ  പറയാത്തിടത്തോളം  കാലം  ചികഞ്ഞു ചോദിച്ചു  അവരെ  ബുദ്ധിമുട്ടിലാക്കരുത്‌..  ചിലപ്പോ  പങ്കുവെക്കാൻ  അവർക്കു  ആഗ്രഹം  കാണില്ല 

🌹മേലുദ്യോഗസ്ഥനെയും  കീഴുദ്യോഗസ്ഥനെയും  ഒരുപോലെ  പെരുമാറാൻ  സാധിച്ചാൽ  നല്ലത്,  നമ്മളിലെ  മനുഷ്യത്വം  അത്  കാണിക്കും. 

🌹നമ്മോട്  നേരിൽ ഒരാൾ സംസാരിക്കുമ്പോ  നമ്മൾ  നമ്മുടെ  ഫോണിൽ  ശ്രദ്ധിച്ചിരിക്കുന്നത്  ശരിയല്ല.. 

🌹ഒരാൾ  ആവശ്യപ്പെടാതെ ,  അയാളെ  ഉപദേശിക്കരുത്. 

🌹മറ്റൊരാളുടെ  തികച്ചും വ്യക്തിപരമായ  കാര്യങ്ങളിൽ ,  നിന്നൊഴിഞ്ഞു  നിൽക്കുക, അയാൾ സഹായം  അഭ്യർത്ഥിക്കും  വരെ.. 

🌹ഒരാളോട്  സംസാരിക്കുമ്പോൾ  നിങ്ങളുടെ സൺ  ഗ്ലാസ്‌  മാറ്റുക...   എപ്പോഴും നല്ലത് eye  കോൺടാക്റ്റോട്
 കൂടിയുള്ളതാണ്. 

🌹ചെറിയ ജോലിയും ,ചെറിയ ശമ്പളവും വാങ്ങുന്നവരുടെ എടുത്ത് വലിയ ശമ്പളം വാങ്ങുന്ന ജോലി ഉള്ളവർ തന്റെ ജോലിയും സുഖ സൗകാര്യങ്ങളും പറയരുത്

🌹നിങ്ങളുടെ  പണത്തെയും  പ്രതാപത്തെയും  പറ്റി  പാവപ്പെട്ടവരോട്  സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട്  നിങ്ങളുടെ മക്കളുടെ  വർണ്ണനകൾ  ഒഴിവാക്കുക.. അതുപോലെ  ഭാര്യ/ഭർത്താവ്   നഷ്ടപ്പെട്ടവരോടും...

കടപ്പാട്
T News

working in the field of advertising and printing

Post a Comment

Previous Post Next Post