Trending

സാമൂഹ്യ വിരുദ്ധരുടെ കയ്യിൽ നിന്നും രക്ഷിച്ചെടുത്ത മൂകയും ബധിരയുമായ യുവതിയ്ക്ക് തണലേകി ആശ്രയ സങ്കേതം, തിരിച്ചറിയുന്നവർ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.


കൊട്ടാരക്കര: സാമൂഹ്യ വിരുദ്ധരുടെ കയ്യിൽ നിന്നും രക്ഷിച്ചെടുത്ത മൂകയും ബധിരയുമായ യുവതിയ്ക്ക് തണലേകി ആശ്രയ സങ്കേതം .
കഴിഞ്ഞ ദിവസം രാത്രി 10.30 ന് 25 വയസ് പ്രായം തോന്നിക്കുന്ന യുവതി വാളകം ജംഗ്‌ഷനിൽ ബസിറങ്ങിയത്.
കയ്യിലുണ്ടായിരുന്ന ഭാണ്ഡക്കെട്ട് നെഞ്ചോട് ചേർത്തവർ എങ്ങോട്ട് പോവണമെന്നറിയാതെ എം .സി. റോഡരുകിൽ തന്നെ നിൽക്കുകയായിരുന്നു .


വിശന്ന് വലഞ്ഞു ക്ഷീണിതയായ അവൾ ഒന്നുമുരിയാടാനാവാതെ ദയനീയമായി ചുറ്റുപാടും നോക്കി .
  ഇതിനിടയിലാണ് ഒരു വാഹനം അവളുടെ മുന്നിൽ വന്ന് നിന്നതും   വാഹനത്തിലേക്ക്  ചില സാമൂഹ്യ വിരുദ്ധർ വലിച്ചു കയറ്റാൻ ശ്രമിച്ചു.
      ഇത് കാണാനിടയായ നാട്ടുകാർ  രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന കൊട്ടാരക്കര പോലീസ് സബ് ഇൻസ്‌പെക്ടറെ ഷാജി അലക്സാണ്ടറിനെ വിവരം അറിയിച്ചു. 


      തുടർന്ന് കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നിർദേശപ്രകാരം  യുവതിയെ  പോലീസ്  ആശ്രയ സങ്കേതത്തിൽ എത്തിച്ചു .
         ഊരും  പേരും തിരിച്ചറിയാൻ കഴിയാത്ത ഈ യുവതിയ്ക്ക് ഒടുവിൽ  ആശ്രയ ഊർമ്മിള എന്ന പേര് നൽകി .
      ഉറ്റവരെയും ഉടയവരെയും കണ്ടെത്തുന്നതുവരെ ആശ്രയയുടെ സ്നേഹത്തണലിൽ ആയിരിക്കും ഇനി ഊർമ്മിള കഴിയുക.
T News

working in the field of advertising and printing

Post a Comment

Previous Post Next Post