Trending

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസ്; യുവാവ് അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരിയല്ലൂരില്‍ 14 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളില്‍ വീട്ടില്‍ സനലിനെയാണ്(31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരപ്പനങ്ങാടി സ്റ്റേഷൻ എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജയദേവന്‍, പൊലീസുകാരായ സമ്മാസ്, ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post