നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനെന്ന് ഹൈക്കോടതി.കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലന്ന് ഇരയായ നടിയും ചൂണ്ടിക്കാട്ടി. ദിലീപിന്‍റെ ഹർജിയിൽ കക്ഷി ചേർന്നാണ് നടി കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.ഹര്‍ജിയില്‍ നാളെ കൂടുതല്‍ വാദം കേള്‍ക്കും. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻ്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടക്കുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ വിചാരണ നീട്ടാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്ന് ഹര്‍ജി പരിഗണിക്കവെ ദിലീപ് വാദിച്ചു.ഇപ്പോള്‍ നടക്കുന്നത് തുടരന്വേഷണമല്ല,പുനരന്വേഷണമാണെന്നും, പ്രോസിക്യൂഷന്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
കേസന്വേഷണ ഘട്ടത്തില്‍ പള്‍സര്‍ സുനി ദിലീപിന്‍റെ വീട്ടില്‍ പോയെന്ന ഒരു മൊഴി ഇല്ലെന്നും പിന്നീട് വിചാരണ നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ ഒരാളെക്കൊണ്ടുവന്ന് മൊഴി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം വാദിച്ചു.എന്നാല്‍ വിചാരണ സമയത്ത് പ്രതിഭാഗത്തിന് പ്രതിരോധിക്കാന്‍ പറ്റിയ നല്ലൊരു വാദമാണിതെന്നും അതു കൊണ്ട് അന്വേഷണം തടയാനാവുമൊ എന്നുമായിരുന്നു കോടതിയുടെ ചോദ്യം.അന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനെന്നും കോടതി വാക്കാല്‍ ചോദിച്ചു.കാല താമസം ഉണ്ടാകുന്നു എന്നതുകൊണ്ട് അന്വേഷണത്തിന് വിധേയമാകേണ്ട ഒരു കാര്യം അന്വേഷിക്കാതെയിരിക്കാൻ പറ്റുമോയെന്നും വാദം കേള്‍ക്കവെ കോടതി ചോദിച്ചു.അതേ സമയം, കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലന്ന് ഇരയായ നടിയും ചൂണ്ടിക്കാട്ടി.ദിലീപിന്‍റെ ഹർജിയിൽ കോടതി അനുമതിയോടെ കക്ഷി ചേർന്നാണ് നടി നിലപാട് വ്യക്തമാക്കിയത്.
പ്രതിക്ക് അന്വേഷണത്തിൽ ഇടപെടാൻ അധികാരമില്ലന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഉത്തരവുകളുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻ്റെ സഹോദരീ ഭർത്താവ് സുരാജിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു.പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ.ചൊവ്വാഴ്ച ദിലീപിൻ്റെ സഹോദരൻ അനൂപിനെ ചോദ്യം ചെയ്യും. അതിനു ശേഷം ദിലീപിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം
Tags:
Latest News
