കോട്ടയം • ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടി വീണു. കോട്ടയം കോതനല്ലൂരിലാണ് സംഭവം. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്.
ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണെന്നു റെയിൽവേ അറിയിച്ചു. സംഭവത്തെ തുടർന്ന് കോതനല്ലൂരിൽ പിടിച്ചിട്ടിരുന്ന കേരള എക്സ്പ്രസ് യാത്ര തുടർന്നു. ഇലക്ട്രിക് എൻജിനു പകരം ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് കേരള യാത്ര തുടർന്നത്. 3 മണിക്കൂറായി പിടിച്ചിട്ടിരിക്കുകയായിരുന്നു.
കോട്ടയം–എറണാകുളം പാതയിൽ ഒരു പാളത്തിലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. ഈ ലൈനിൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചിട്ടില്ല. ഏറ്റുമാനൂരിൽ നിന്ന് മറ്റ് ട്രെയിനുകളും ഡീസൽ എൻജിന്റെ സഹായത്തോടെ കൊച്ചിയിൽ എത്തിക്കാനാണ് ആലോചന.
Tags:
Latest News
