ദീപ് സിദ്ധുവിന്റെ കാറും ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ദീപു മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹരിയാനയിലെ സോനിപട്ടിലേക്ക് അയച്ചു.
ഖാലിസ്ഥാൻ അനുഭാവിയായിരുന്ന ദീപ്, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതിനെ തുടർന്ന് ചെങ്കോട്ടയെ ആക്രമിക്കുന്നതിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു.
ചെങ്കോട്ടയിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും ക്രൂരമായി ആക്രമിച്ച ഖാലിസ്ഥാൻ അനുകൂലികൾ സിഖ് ചിഹ്നങ്ങളുള്ള മറ്റ് രണ്ട് പതാകകൾ ചെങ്കോട്ടയിൽ ഉയർത്തി ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചിരുന്നു
Tags:
Latest News
