Trending

തൊഴിലുറപ്പ് പണിക്കാര്‍ തെങ്ങിന് കുഴിയെടുത്തു; കിട്ടിയത് സ്വര്‍ണനാണയങ്ങള്‍


ചട്ടിപ്പറമ്പ്: തൊഴിലുറപ്പ് പണിക്കാര്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെ വീട്ടുവളപ്പില്‍ നിന്നും നിധി കണ്ടെത്തി  പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്തുള്ള തെക്കേമുറി കാര്‍ത്ത്യായനിയുടെ വീട്ടുവളപ്പില്‍ നിന്നാണ് നിധി കണ്ടെത്തിയത്.

മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്നു നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.

ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈര്‍ പള്ളിക്കര, കെ.ടി. അക്ബര്‍, മുന്‍ പഞ്ചായത്ത് അംഗം കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമസ്ഥ കാര്‍ത്ത്യായനിയുടെ മകന്‍ പുഷ്പരാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post