സംസ്ഥാനത്തെ ഈ വർഷത്തെ ബജ്റ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് അതിജീവനത്തിലെ സംസ്ഥാനത്തിന്റെ നേട്ടം എടുത്തു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. മറുവശത്ത് ഗോ ബാക്ക് വിളികളോടെയാണ് പ്രതിപക്ഷം ഗവർണറെ എതിരേറ്റത്. പ്രതിപക്ഷത്തിനെതിരെ ഗവർണർ ക്ഷുഭിതനായി. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സർക്കാരിനെ ഗവർണർ വിമർശിച്ചു. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തിയെന്ന് ഗവർണർ വിമർശിച്ചു. സ്പീക്കറുടെ അനുമതിയോടെയാണ് ഗവർണർ നയപ്രഖ്യാപനത്തിന്റെ അവസാന ഭാഗം വായിച്ചത്. 1 മണിക്കൂറും ആറ് മിനിട്ടും നീണ്ട പ്രസംഗമായിരുന്നു ഗവർണറുടേത്.
ഗവർണറുടെ നയപ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ
കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി.
സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം.
കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു.
കേരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ.
കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്.
നീതി ആയോഗിന്റെ നിർദേശങ്ങൾ നടപ്പിലാക്കി.
എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കും.
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം. |
ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി.
സ്മാർട്ട് കൃഷിഭവൻ പദ്ധതി കൃഷി ഭവനുകൾക്ക് പുതുമുഖം നൽകി.
പാലുൽപ്പാദനത്തിൽ അടുത്ത വർഷത്തോടെ സ്വയം പര്യാപ്തത ലക്ഷ്യം.
വ്യവസായികളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണും.
കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും.
അമ്പലമുകളിൽ പെട്രോ കെമിക്കൽ പദ്ധതിക്കായി 481 ഏക്കർ നൽകും.
വ്യവസായികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കും.
നിയമ ബോധവത്കരണ പരിപാടികൾ എല്ലാവർക്കുമായി നടപ്പാക്കും.
അസംഘടിത തൊഴിലാളികളുടെ ഡാറ്റ തയ്യാറാക്കും.
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ടെക്നോളജി വികസിപ്പിക്കും.
ഡിജിറ്റൽ റീ സർവെ 4 വർഷത്തിനകം പൂർത്തിയാക്കും
വഴിയോര കച്ചവടക്കാർക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും
Tags:
Latest News
