Trending

വിദ്യാര്‍ഥികള്‍ക്കുനേരെ കത്തിവീശിയ എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ അറസ്റ്റിൽ


മലപ്പുറം  മേൽമുറി പ്രിയദര്‍ശിനി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ കുട്ടികൾക്ക് നേരെ കത്തി വീശിയ എസ്ഡിപിഐ  പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽമുറി നടുത്തൊടി വീട്ടിൽ അബൂബക്കർ ഹാജിയുടെ മകൻ ജുനൈദുള്ളയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികൾ പരാതി നൽകാൻ തയാറാകാതിരുന്നതിനാൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അറസ്റ്റ് ചെയ്യുക ആയിരുന്നു. പൊതു സ്ഥലത്ത് അക്രമം കാണിച്ചതിന് എതിരെ ഉള്ള വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post