Trending

മകളോടൊപ്പം സ്‌കൂട്ടറിൽ പോകവെ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ മരിച്ചു


ആലുവ: മകളോടൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ ടിപ്പര്‍ ലോറിയിടിച്ച് മാതാവ് മരിച്ചു. നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാർലർ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 10.15 ഓടെ ആലുവ - പെരുമ്പാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു. ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ അശ്വതിയുടെ ദേഹത്ത് അതേ ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അശ്വതിയുടെ സ്വന്തം നാടായ പെരുമ്പാവൂരില്‍ നിന്ന് തിരിച്ച് വരുന്നതിനിടെയാണ് അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. പെരുമ്പാവൂര്‍ മുടക്കുഴ മുണ്ടക്കപറമ്പില്‍ അംബുജാക്ഷൻറേയും നൊച്ചിമ സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക ഓമനയുടേയും മകളാണ് അശ്വതി. ഏക മകള്‍ സാന്ദ്ര അല്‍അമീന്‍ കോളജ് വിദ്യാര്‍ഥിനിയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post