Trending

സുകുമാരക്കുറിപ്പിനെ തേടി ക്രൈംബ്രാഞ്ച് വീണ്ടും; കച്ചിതുരുമ്പായി റെന്‍സിമിന്റെ വെളിപ്പെടുത്തല്‍


ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ തേടി ക്രൈംബ്രാഞ്ച് വീണ്ടും. രൂപസാദൃശ്യമുള്ള ആളെ കണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സാദൃശ്യമുള്ള ആളെ ഗുജറാത്തില്‍ കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ച് ഗുജറാത്തില്‍ നിന്ന് വിവരം ശേഖരിച്ചു.

സുകുമാരക്കുറുപ്പിനെ സന്ന്യാസി വേഷത്തില്‍ ഗുജറാത്തില്‍ കണ്ടതായി വെട്ടിപ്രം സ്വദേശിയായ റെന്‍സിം ഇസ്മായില്‍ ആയിരുന്നു ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കിയത്. പത്തനംതിട്ടയില്‍ ബിവറേജസ് ഷോപ്പ് മാനേജറായ റെന്‍സിം. 2007 ല്‍ ഗുജറാത്തില്‍ അധ്യാപകനായിരുന്ന റെന്‍സി അവിടെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി ഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളില്‍ സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് അന്ന് കണ്ടത് കുറുപ്പ് ആണെന്ന സംശയങ്ങള്‍ ഉടലെടുത്തത്.

കാഷായ വേഷവും, നരച്ച താടിയും രുദ്രാക്ഷമാലയും ഉള്ള സന്ന്യാസിയെ അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ വീണ്ടും കണ്ടതോടെ സ്വാമി സുകുമാരക്കുറുപ്പ് തന്നെയെന്ന് റെന്‍സിം ഇസ്മയില്‍ പറയുന്നു. മുഖ്യമന്ത്രിക്കടക്കം വിവരങ്ങള്‍ കൈമാറിക്കൊണ്ട് റെന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.

ഇന്നലെ പത്തനംതിട്ടയിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം റെന്‍സി ഇസ്മയിലിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു.

ചാക്കോ വധക്കേസില്‍ 1984 ജനുവരി 21ന് മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post