Trending

കോംബോ ഓഫറിൽ ഓർഡർ ചെയ്തു; വീട്ടിലെത്തിയ പായ്ക്കിൽ കീറ പാന്റുകൾ, ഓൺലൈൻ തട്ടിപ്പ് പെരുകുന്നു


പുന്നയൂർക്കുളം: ഓൺലൈനിൽ പാന്റ് ഓർഡർ ചെയ്ത യുവാവിനു കിട്ടിയത് കീറിപ്പഴകിയതും തുന്നിക്കെട്ടിയതുമായ പാന്റുകൾ. കുന്നത്തൂർ ചേന്ത്രാത്ത് ആകാശ് ആണ് ഓൺലൈൻ തട്ടിപ്പിനിരയായത്. 4 നാണ് ആകാശ് പ്രമുഖ ഓൺലൈൻ സൈറ്റിൽ കോംബോ ഓഫറിൽ 3 പാന്റ് ഓർഡർ ചെയ്തത്. എന്നാൽ മൂന്നാം ദിവസം ഓർഡർ റദ്ദായതായി മൊബൈലിൽ മെസേജ് വന്നിരുന്നു. ഇന്നലെ രാവിലെ ഡെലിവറി ബോയ് പാർസർ ഉള്ളതായി ഫോണിൽ വിളിച്ച് അറിയിച്ചു.

ഓർഡർ റദ്ദായതാണെന്ന് പറഞ്ഞെങ്കിലും, പാർസൽ കൈപ്പറ്റണമെന്നായിരുന്നത്രെ മറുപടി. 1000 രൂപ സാധനം കൊണ്ടുവന്ന ആൾക്ക് നൽകി. 110 രൂപ ഇയാളുടെ അക്കൗണ്ടിലേക്കും അയച്ചു. കവർ പൊളിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. കവറിൽ ഓർഡർ അയച്ച കമ്പനിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ആദ്യം ഓർഡർ എടുത്ത കമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്.

ഓൺലൈൻ വഴി ഓർഡർ നൽകുന്നവർക്ക് ഇത്തരം സാധനങ്ങൾ അയച്ചു നൽകുന്ന തട്ടിപ്പ് ഇപ്പോൾ വ്യാപകമാണ്. താമരശ്ശേരിയിൽ നിന്നും കുട്ടികളുടെ ഉടുപ്പിന് ഓർഡർ ചെയ്തയാൾക്ക് ലഭിച്ചതും പഴന്തുണികളായിരുന്നു.പണം കൈമാറുന്നതിന് മുമ്പ് തുറന്ന് പരിശോധിച്ചതിനാൽ പണം നഷ്ടമായില്ല.


T News

working in the field of advertising and printing

Post a Comment

Previous Post Next Post