മാര്‍ഗരേഖ 9(2) പ്രകാരം ലൈസന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടന്ന് എ എസ് ജി വാദിച്ചു. എന്നാല്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും ചാനല്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടി ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാകണം. ദേശീയ സുരക്ഷയുടെ പേരില്‍ ജുഡീഷ്യല്‍ പരിശോധന തടയരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തക യൂണിയനും, ചാനലിലെ ജീവനക്കാരനും സമര്‍പ്പിച്ച ഹര്‍ജികളും ഡിവിഷന്‍ ബഞ്ച് പരിഗണിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച് വിധി പറയുന്നതിനായി മാറ്റി.
Tags:
Latest News
