Trending

കണ്ണൂരിൽ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു


കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മൽസ്യത്തൊഴിലാളിയാണ് ഹരിദാസ്.

പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു കൊലപാതകം. ബൈക്കുകളിൽ എത്തിയ സംഘമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസിന്റെ ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും


അരുംകൊലയ്ക്ക് മുന്നേ ബിജെപി നേതാവിന്റെ കൊലവിളി പ്രസംഗം


അരുംകൊലയ്ക്ക് മുന്നേ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിന്‍റെ കൊലവിളി. കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ അത് മനസിലാവുമെന്നും പ്രസംഗത്തിലുണ്ട്.

അതേസമയം സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം പ്രതിഷേധാർഹമായ സംഭവമാണെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. ആർഎസ്എസ് അക്രമത്തിലാണ് ഹരിദാസ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.


ആര്‍എസ്എസ് നേതൃത്വത്തിന്‍റെ അറിവോടെയെന്ന് ഹരിദാസിന്റെ കൊലപാതകമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചനയെന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു. ആര്‍എസ്എസ് അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധമുയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post