സംസ്ഥാനത്ത് ഓരോ വര്‍ഷവും പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം തന്നയെന്നാണ് പോക്‌സോ വ്യാജപരാതികളുടെയും വര്‍ധനവ്. വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനായി കുട്ടികളെ ഉപയോഗിച്ച് ബന്ധുക്കള്‍ക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും പരാതി നല്‍കുന്ന പ്രവണതകള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് നീരീക്ഷണം.
ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൊലീസും ചൈല്‍ഡ് ലൈനും അന്വേഷിക്കുമ്പോഴാണ് പ്രതികാരം ചെയ്യാനും അപമാനിക്കാനും വേണ്ടി വ്യാജമായി നിര്‍മിക്കുന്ന പരാതികളെ കുറിച്ച് മനസ്സിലാകുന്നത്.
പോക്‌സോ വ്യാജ കേസാണെന്ന് തെളിയിഞ്ഞാല്‍ ഒരുവര്‍ഷം കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്.
അതേസമയം വ്യാജ കേസ് നല്‍കാന്‍ പ്രേരിപ്പിച്ച വ്യക്തിക്കെതിരെ അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
സ്വന്തം ബന്ധുവിനെതിരെ ഉള്‍പ്പെടെ വ്യാജ പരാതി ഉന്നയിക്കുമ്പോള്‍ പില്‍ക്കാലത്ത് കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവരുടെ ഭാവിയെ പോലും ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ മൂലം വളരെ സത്യസന്ധമായ കേസുകളില്‍ പോലും സംശയത്തിന്റെ നിഴലില്‍ കാണുന്ന സാഹചര്യമാണുള്ളത്.
വ്യാജ ലൈംഗിക ആരോപണങ്ങള്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ല മലപ്പുറമാണ്. 2021 ല്‍ 457 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 370 ആയിരുന്നു 2020 ലെ കണക്ക്. കുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി 2012ലാണ് പോക്സോ നിയമം സംസ്ഥാനത്ത് നിലവില്‍ വന്നത്. കുടുംബങ്ങളിലും പൊതു ഇടങ്ങളിലും ബസ് യാത്രക്കിടയിലും സ്‌കൂളുകളിലും തുടങ്ങി പിഞ്ചുകുട്ടികള്‍ മുതല്‍ ലൈംഗികമായ പീഡനങ്ങള്‍ക്കും പീഡനശ്രമങ്ങള്‍ക്കും മാനഹാനിക്കും ഇരകളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് കല്ലുകടിയായുള്ള വ്യാജ പോക്‌സോ പരാതികളുടെ വധനവ്.
Tags:
Latest News
