Trending

സംയോജിത കൃഷി ഏരിയാ തല ഉദ്ഘാടനം കെടവൂരിൽ നടന്നു.






താമരശേരി:
വിഷുവിന് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായി
സിപിഐ എം താമരശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷിയ്ക്ക് ആരംഭമായി. ഏരിയാ തല ഉദ്ഘാടനം താമരശേരി കെടവൂരിൽ സി പിഐ എം താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. വി രവീന്ദ്രൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗങ്ങളായ എ പി സജിത്ത് , താമരശേരി സൗത്ത് ലോക്കൽ സെക്രട്ടറി ബിആർ ബെന്നി ഇ ശിവരാമൻ എന്നിവർ സംസാരിച്ചു. കെ പി രാധാകൃഷ്ണൻ സ്വാഗതവും വാർഡ് മെമ്പർ എം വി യുവേഷ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post