ഇടുക്കി പന്നിയാര്‍കുട്ടി കുളത്രകുഴിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബോലേറെയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇരുചക്ര വാഹന യാത്രികനായ രാജകുമാരി സ്വാദേശി പട്ടരുമഠത്തില്‍ സനു വര്‍ഗ്ഗീസാണ് മരിച്ചത്.
രാവിലെ രാജകുമാരിയില്‍ നിന്നും അടിമാലിക്ക് പോകുന്നതിനിടയില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍ സനു സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൊലേറോ റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയും ചെയ്തു.
ബോലോറയില്‍ യാത്ര ചെയ്തിരുന്ന ആറോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:
Latest News
