കൊടുവള്ളി: മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കൂടത്തായി ആറ്റിൻകര അമൽ ബെന്നി (24), കൂടത്തായി അമ്പായക്കുന്നുമ്മൽ വിഷ്ണുദാസ്(24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 810 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കൊടുവള്ളി ഇൻസ്പെക്ടർ എം.പി.രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. താമരശ്ശേരിയിൽനിന്ന് കൊടുവള്ളിയിലേക്ക് ബൈക്കിൽ സഞ്ചരിച്ച ഇവരെ ശനിയാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാത 766 ൽ നെല്ലാങ്കണ്ടി അങ്ങാടിക്കു സമീപമുള്ള ടൂറിസ്റ്റ് ഹോം കെട്ടിടത്തിന് സമീപത്തുവെച്ച് ബൈക്ക് തടഞ്ഞാണ് പൊലീസ് പിടികൂടിയത്.
Tags:
Latest News
