Trending

പ്രതിപക്ഷത്തിന് തിരിച്ചടി, ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു


ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


ഭേദഗതിക്കെതിരെ  പ്രതിപക്ഷം ഗവർണർക്ക്  നൽകിയ പരാതി കളെല്ലാം തള്ളിക്കളഞ്ഞാണ് ഗവർണർ ഭേദഗതി നിയമത്തിൽ ഒപ്പുവെച്ചത്.

ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി ബിന്ദുവിനെതിരെ പ്രതിപക്ഷം ലോകായുക്തയിൽ നൽകിയ പരാതിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post