തൊടുപുഴ സ്വദേശിയായ മുന്‍ അധ്യാപികയെ ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകള്‍ അര്‍ച്ചന രാകേഷ്(40) ആണ് മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ മുന്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് രാകേഷ് സി.ബി.ക്യു ബാങ്കില്‍ ജീവനക്കാരനാണ്. മക്കള്‍: കാര്‍ത്തിക്(11), ദേവു (6).
ഇരുവരും ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:
Latest News
