താമരശ്ശേരി: പുനൂർ -കോളിക്കൽ കട്ടിപ്പാറ റോഡിൽ ൽ കക്കുഴി എന്ന സ്ഥലത്ത് രണ്ടു വീടുകൾക്ക് പിന്നിലെ ഭീഷണിയായ മണ്ണ് നീക്കം ചെയ്യാൻ ജിയോളജി വകുപ്പിൽ നിന്നും അനുമതി വാങ്ങിയതിൻ്റെ മറവിൽ വൻതോതിൽ കുന്നിടിച്ച് നിരത്തിയ പ്രദേശത്ത് റവന്യൂ അധികൃതർ പരിശോധന നടത്തി.
അനുമതി ലഭിച്ചതിലും പതിൻമടങ്ങ് മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ഇതേ തുടർന്ന് ഇവിടെ നിന്നും മണ്ണ് ഇടിച്ച് കടത്തുന്നത് അധികൃതർ തടയുകയും ചെയ്തു.
വരും ദിവസം വിശദമായ പരിശോധന നടത്തി നീക്കം ചെയ്ത മണ്ണിൻ്റെ അളവ് തിട്ടപ്പെടുത്തി തുടർ നടപടി സ്വീകരിക്കും.
Tags:
Latest News
