Trending

ബൈക്കിൽ കടത്തുന്നതിനിടെ മാഹി മദ്യവുമായി യുവാവ് പിടിയില്‍


വടകര: മാഹിയിൽ നിന്നു ബൈക്കിൽ കടത്തിയ 12.5 ലിറ്റർ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. അത്തോളി വേളൂർ വെസ്റ്റ് മണ്ണാം കണ്ടി വീട്ടിൽ ഗോഡ് വിൻ ഗണേഷിനെയാണ് (28) വടകര എക്സൈസ് റെയ്ഞ്ച് പാർട്ടി പിടികൂടിയത്. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ പാർക്കോ ആശുപത്രിക്കു സമീപം വാഹന പരിശോധനയ്ക്കിടെയാണ് കെഎൽ 76 എ 9945 ബൈക്കിൽ കടത്തി കൊണ്ട് വന്ന 25 കുപ്പി മദ്യവുമായി ഇയാൾ പിടിയിലായത്.

 പരിശോധനയിൽ അസിസ്റ്റന്റ് എസ് ഇൻസ്പെക്ടർ വിപിൻ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സോമസുന്ദരൻ, രാമകൃഷ്ണൻ സി, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു ജി.ആർ, വിനീത്, നിഖിൽ എന്നിവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post