താമരശ്ശേരി: തൻ്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് രോഗശയ്യയിലായി സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ടു പോയ അശണരരും ആലംബഹീനരുമായ കുടുംബങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടി ലയൺസ് ക്ലബ് ഇൻ്റർനാഷണൽ നടപ്പിലാക്കുന്ന അശരണർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി കാൻസർ രോഗംമൂലം മരണപ്പെട്ട നിർധന കുടുംബത്തിന് ജീവിതമാർഗ്ഗമായി നൽകിയ കോഫീ ഷോപ്പ് ലയൺസ് ക്ലബ് ഇൻറർനാഷണൽ 318 E ഡിസ്ട്രിക് ഗവർണർ യോഹന്നാൻ മറ്റത്തിൽ സൊസൈറ്റി ഫോർ പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. താമരശ്ശേരിയിലും പരിസര
പഞ്ചായത്തുകളിലുമായി പാലിയേറ്റീവ് പ്രവർത്തന രംഗത്ത് മികച്ച സേവനം ചെയ്യുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗികളുടെ പുനരധിവാസത്തിനായി വ്യത്യസ്തങ്ങളായ പദ്ധതികൾ ഇത്തരം സംഘടനകളുടെ സഹായത്താൽ നടപ്പിലാക്കി വരുന്നുണ്ട്.ഇത് കൂടാതെ ഹോം കെയർ പരിപാലനം, ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, കിടപ്പ് രോഗികളുടെ പുനരധിവാസത്തിനായി തൊഴിൽ പരിശീലനം തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി അബ്ദുറഹിമാൻ മുഖ്യാതിഥി ആയിരുന്നു.
ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോ.അലക്സാണ്ടർ കോര അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖദീജ സത്താർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.സുനീർ, ലയൺസ് ക്ലബ് സെക്രട്ടറി ഡോ.കെ.പി' അബ്ദുൽ റഷീദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.കേശവനുണ്ണി,സൊസൈറ്റി സെക്രട്ടറി റാഷി താമരശ്ശേരി, ഹാരിസ് അമ്പായത്തോട്, വി.കെ.അഷ്റഫ്, പി.ടി.ബാപ്പു നൗഫൽ പനന്തോട്ടം തുടങ്ങിയവർ സംസാരിച്ചു. കെ.സരസ്വതി സ്വാഗതവും സി.ഹുസൈൻ നന്ദിയും പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പാലിയേറ്റീവ് സൊസൈറ്റിയെ പോലെയുള്ള സന്നദ്ധസംഘടനകൾ സമൂഹനന്മക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ പറഞ്ഞു.
Tags:
Latest News
