അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ
ഓഫീസ് ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്
നിർവഹിച്ചു.
താമരശ്ശേരി ചുരത്തിൽ അടിക്കടിയുണ്ടാവാറുള്ള വാഹന അപകടങ്ങളിലും ഗതാഗത തടസ്സങ്ങളിലും കനത്ത മഴയിൽ പ്രകൃതിക്ഷോഭം മൂലമുണ്ടാവാറുള്ള മണ്ണിടിച്ചിലിലും
വൻമരങ്ങൾ കടപുഴകി റോഡിലേക്ക് വീണു
ഗതാഗത തടസ്സങ്ങൾ നേരിടുമ്പോഴും
ഉടൻ അപകട സ്ഥലത്ത് ഓടിയെത്തി പോലീസുമായി സഹകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന
ചുരം സംരക്ഷണ സമിതി എന്ന സംഘടനയ്ക്ക് അത്യാവശ്യ സാഹചര്യങ്ങളെ നേരിടുന്നതിനായും 24 മണിക്കൂറും പ്രവർത്തകരുടെ
സാന്നിധ്യവും സേവനവും ചുരത്തിൽ ഉറപ്പുവരുത്തുന്നതിനായും
ചുരം രണ്ടാം വളവിലാണ് സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
ചുരം സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി
ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തി മോടിപിടിപ്പിക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും
6,7,8 വളവുകൾ വീതികൂട്ടി
ചുരം നവീകരണ പ്രവൃത്തികൾ
അടിയന്തിരമായിപൂർത്തീകരിക്കുമെന്നും സംഘടനയുമായി സഹകരിച്ചുകൊണ്ട്
പദ്ധതി ആവിഷ്കരണങ്ങൾ പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു.
സംഘടനയ്ക്ക് ആവശ്യമായ
സഹായസഹകരണങ്ങൾ തുടർന്നും ഉണ്ടാവുമെന്നും
എം എൽ എ ഉറപ്പ് നൽകി.
ചുരം സംരക്ഷണസമിതി പ്രസിഡൻറ് മുഹമ്മദ് എരഞ്ഞോണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷൈജൽ പി.കെ (സെക്രട്ടറി,
സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി,പുതുപ്പാടി),രാജേഷ് മാസ്റ്റർ (സെക്രട്ടറി കോൺഗ്രസ്
ബ്ലോക്ക് കമ്മിറ്റി),ആർ. കെ ഷാഫി (ജില്ലാ പ്രസിഡൻറ്
എം.ഇ.എസ് യൂത്ത് വിംഗ് )
എം.ഇ. ജലീൽ (മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പുതുപ്പാടി പഞ്ചായത്ത്),ശിഹാബ് അടിവാരം
(പ്രസിഡൻറ് എൽ.ജെ.ഡി.പുതുപ്പാടി),ഉസ്മാൻ ചാത്തൻചിറ (മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം),ഉസ്മാൻ മുസ്‌ലിയാർ
(പ്രസിഡണ്ട്,കെ.വി.വി.ഇ.എസ്
അടിവാരം യൂണിറ്റ് )
ഹമീദ് ചേളാരി അസി:സെക്രട്ടറി
സി.പി.ഐ ലോക്കൽ കമ്മിറ്റി പുതുപ്പാടി),ഷമീർ വളപ്പിൽ (സെക്രട്ടറി കെ.വി.വി.ഇ.എസ്
അടിവാരം യൂണിറ്റ്)
പി.വി.മുരളീധരൻ (മുൻ വാർഡ് മെമ്പർ പുതുപ്പാടി പഞ്ചായത്ത്)
അബ്ദുള്ളക്കുട്ടി (സെക്രട്ടറി,ജനകീയ പ്രകൃതി സേവാ സമിതി വയനാട്)
എന്നിവർ ആശംസകളർപ്പിച്ചു
ചടങ്ങിൽ ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി
ഷൗക്കത്ത് എലിക്കാട് സ്വാഗതവും അനിൽ കനലാട് നന്ദിയും സമിതിയുടെ അൻപതോളം വളന്റിയർമാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചുരം സംരക്ഷണ സമിതി പ്രവർത്തകർക്കായി ഷംസുദ്ധീൻ എകരൂൽ (ഡിസാസ്റ്റർ മാനേജ്മെന്റ് ആന്റ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ) മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
Tags:
Latest News
