ഇടുക്കി വണ്ടൻമേട്ടിൽ ട്രാഫിക് എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻമേട് സ്വദേശി ജെയിംസ് കെഎസ് ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കട്ടപ്പന ട്രാഫിക് പൊലീസിൽ എസ്ഐയായി ജോലി ചെയ്തു വരികയായിരുന്നു ജെയിംസ്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags:
Latest News
