Trending

തുരങ്ക പാത താമരശ്ശേരി ചുരത്തിന് ബദലാവില്ല, ചുരം ബൈപ്പാസ് റോഡിനായുള്ള ജനകീയ സമരത്തിന് പിന്തുണയേറുന്നു.




താമരശ്ശേരി: നിർദ്ദിഷ്ട ആനക്കാംപൊയിൽ - കളളാടി - മേപ്പാടി റോഡ് താമരശ്ശേരി ചുരത്തിന് ബദലാവില്ലെന്നും, താമരശ്ശേരി - ബാലുശ്ശേരി  ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്നവർക്ക് സമയവും ദൂരവും കൂടുതൽ എടുക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

 കോഴിക്കോട് നിന്നും താമരശ്ശേരി വഴി കൽപ്പറ്റക്ക് ആകെ ദൂരം 77 കിലോമീറ്ററാണ്, താമരശ്ശേരിയിൽ നിന്നും കൽപ്പറ്റ ക്കുള്ള ദൂരം 47 കിലോമീറ്ററും.

നിർദ്ദിഷ്ട തുരങ്ക പാത വഴി താമരശ്ശേരിയിൽ നിന്നും കൽപ്പറ്റക്ക് യാത്ര ചെയ്യുകയാണെങ്കിൽ താമരശ്ശേരിയിൽ നിന്നും ഓമശ്ശേരിയിലേക്ക് 9 കിലോമീറ്ററും, ഓമശ്ശേരി -തിരുവമ്പാടി 6 .1കിലോമീറ്ററും, തിരുവമ്പാടി - ആനക്കാംപൊയിൽ 12.3 കിലോമീറ്ററും, ആനക്കാംപൊയിൽ - കല്ലാടി 7.82 കിലോമീറ്ററും, കല്ലാടി - മേപ്പാടി 9 കിലോമീറ്ററും, മേപ്പാടി -കൽപ്പറ്റ 11.5 കിലോമീറ്ററും സഞ്ചരിക്കണം. മൊത്തം ദൂരം 56 കിലോമീറ്റർ വരും. തുരങ്ക പാത വഴി മുക്കം, തിരുവമ്പാടി ഭാഗങ്ങളിൽ നിന്നും മേപ്പാടിക്ക് പോകുന്നവർക്ക് ദൂരം കുറയുമെങ്കിലും താമരശ്ശേരി ,ബാലുശ്ശേരി ഭാഗങ്ങളിൽ നിന്നും വയനാട് പോകുന്നവർക്ക് ദൂരം കൂടുകയാണ് ചെയ്യുക.

ചുരത്തിൽ ഗതാഗത തടസ്സമുണ്ടാവുന്ന അവസരങ്ങളിൽ എളുപ്പത്തിൽ വയനാട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന ബദൽ പാതയായി ചൂണ്ടി കാണിച്ചിട്ടുള്ള ചിപ്പിലിതോട് - മരുതിലാവ്- തളിപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായാൽ മാത്രമേ മേൽ പറഞ്ഞ ഭാഗങ്ങിൽ നിന്നും വയനാട്ടിലേക്ക് പോകുന്നവർക്ക് ദൂരവും, സമയവും ലാഭിച്ച്  യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.

ഈ യാഥാർത്ഥ്യം മുൻനിർത്തി യാണ് നാളെ ജനകീയ റോഡു വെട്ടൽ സമരം നടക്കുന്നത്.

സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തി.

തുരങ്ക പാതക്കൊപ്പം ചുരം ബൈപ്പാസ് റോഡ് നിർമ്മാണത്തിനും പദ്ധതി തയ്യാറാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം


1 വയനാട് ചേംബർ ഓഫ് കൊമേഴ്‌സ്.
2 വയനാട്  ഡവലപ് മെൻ്റ ഫോറം:
3 നീലഗിരി വയനാട് എൻഎച്ച് - റെയിൽവെ ആക് ഷൻ കമ്മിറ്റി.
4 വയനാട് ടൂറിസം അസോസിയേഷൻ.
5 വയനാട് ചുരം സംരക്ഷണ സമിതി.
6 ഇന്ത്യൻ സീനിയർ ചേംബർ വയനാട്.
7 സീനിയർ സിറ്റിസൺ ഫോറം കൽപ്പറ്റ:
8 വൈ എം സി എ കൽപ്പറ്റ .
9 വൈ എം സി എ പുതുപ്പാടി
10 വ്യാപാരി വ്യവസായി ഏകോപന സമിതി
11 മർക്കസ് നോളജ് സിറ്റി - കൈതപ്പൊയിൽ.
12 ലിസ്സ കോളജ് കൈതപ്പൊയിൽ
13 എം ഇ എസ് സ്കൂൾ കൈതപ്പൊയിൽ.
14 പുതുപ്പാടി സ്പോട്സ് അക്കാദമി.
15 പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ
16 ലോറി ഓണേഴ്സ് വെൽഫയർ അസോസിയേഷൻ കോഴിക്കോട്.
17 ലോറി ഓണേഴ്‌സ് വെൽഫയർ അസോസിയേഷൻ വയനാട്.
18 ലോറി ഓണേഴ്സ് ഫെഡറേഷൻ വയനാട്.
19 ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ്.
20 ഹരിത വിദ്യ  താമരശ്ശേരി.
21 നന്മ കോര ങ്ങാട് - താമരശ്ശേരി.
22 നന്മ വെഴുപ്പുർ - താമരശ്ശേരി.
23 ജെ സി ഐ താമരശ്ശേരി.
24 മലബാർ ഡവലപ്മൻ്റ് ഫോറം കൊടുവള്ളി .
25 താമരശ്ശേരി ടൗൺ ചേംബർ
26 ടിപ്പർ അസോസിയേഷൻ വയനാട് 
27 ഓൾ ഇന്ത്യ ട്രക്കേഴ്സ് ആൻഡ് ഡ്രൈവേഴ് ഹെൽപ് ലൈൻ
28 പാലിയേറ്റീവ് വളൻറിയേഴ്സ് ജില്ല കോ ഓർഡിനേഷൻ കമ്മിറ്റി വയനാട്
29 ഓയിസ്ക ഇൻ്റർ നാഷനൽ - പുതുപ്പാടി ചാപ്റ്റർ '
30 കട്ടിപ്പാറ കർഷക കൂട്ടായ്മ

എന്നീ സംഘടനങ്ങൾ ജനകീയ സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post