Trending

മൂന്ന് വയസ്സുകാരി കിണറ്റില്‍ വീണു; പിറകെ ചാടി രക്ഷകയായി അമ്മൂമ്മ


കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയെ രക്ഷിക്കാന്‍ അമ്മൂമ്മയുടെ സാഹസികത. കാസര്‍ഗോഡ് കള്ളാര്‍ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ 3 വയസ്സുകാരി റെയ്ച്ചല്‍ അയല്‍പക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്. പിന്നാലെ കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ ലീലാമ്മ പിറകെ ചാടുകയായിരുന്നു.

എട്ടടിയോളം വെള്ളമുള്ള കിണറ്റിലായിരുന്നു കുട്ടി വീണത്. വീട്ടുകാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ പിറകെ ചാടിയ ലീലാമ്മ കുട്ടി മുങ്ങിപ്പോവാതെ സംരക്ഷിച്ച് പിടിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തുന്നതുവരെ മോട്ടറിന്റ പൈപ്പില്‍ പിടിച്ച് നിന്നു ലീലാമ്മ. കിണറില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരുക്കേറ്റില്ല.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സിപി ബെന്നി, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫിസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post