Trending

എൻ എസ് അഭിജിത്ത് നീലഞ്ചേരിയെ ഓൾഡ് വെഹിക്കിൾ വർക്ക്ഴ്സ് യൂണിറ്റി താമരശ്ശേരിയുടെ നേതൃത്വത്തിൽ ആദരിച്ചു


താമരശ്ശേരി:ഓൾഡ് വെഹിക്കിൾ വർക്ക്ഴ്സ് യൂണിറ്റി താമരശ്ശേരിയുടെ നേതൃത്വത്തിൽ, താമരശ്ശേരിയിലെ അനുഗ്രഹീത ചിത്രകലാ കലാകാരനും, പത്മശ്രീ. മോഹൻലാലിന്റെ അനുമോദനം നേടുകയും ചെയ്ത എൻ എസ് അഭിജിത്ത് നീലഞ്ചേരിയെ താമരശേരി പബ്ലിക് ലൈബ്രറി ഹാളിൽ

ചേർന്ന അനുമോദന ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് മോയിൻകുട്ടി പി സി (അണ്ടോണ)യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് രക്ഷാധികാരി വി കെ കാസിം കാരാടി ഉത്ഘാടനം ചെയ്തു. ശ്രീ.പി കെ ചട്ടി അബ്ദു (അണ്ടോണ) ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റിയുടെ പേരിൽ അഭിജിത്തിന് മൊമെന്റോ നല്കയും, ശ്രീ. എൻ പി മുഹമ്മദ് ലുക്മാൻ പള്ളിപ്പുറം പൊന്നാട അണിയിക്കുകയും ചെയ്തു. ചടങ്ങിൽ സെക്രട്ടറി കെ എം രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ പി ജയപ്രകാശ് കെടവൂർ, സി കെ കാസിം കാരാടി, സുകുമാരൻ നീലഞ്ചേരി, കെ ആർ കൈലാസനാഥൻ പോർങ്ങോട്ടൂർ,ടി ടി റഷീദ് പെരുമ്പള്ളി,ടി പ്രേമൻ തേറ്റാമ്പുറം,പി സുലൈമാൻ പെരുമ്പള്ളി, ഹരിദാസൻ ആവിലോറ, ട്രഷറർ പി ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു. സി.പി. മജീദ് നന്ദിയും പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post