Trending

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു


തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിനാണ് അപകടം. മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ചോർച്ചയുണ്ടാകാത്തതിനാൽ വൻ ദുരന്തമൊഴിവായി.

വിവരമറിഞ്ഞയുടൻ പൊലീസും അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രണ്ടാം റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന വളവിലാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ വളവിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. 

അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ടാങ്കർ സ്ഥലത്ത് നിന്നും മാറ്റണമെങ്കിൽ മണിക്കൂറുകളെടുക്കും. ടാങ്കർ പ്ലാന്‍റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post