താമരശ്ശേരി: താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ പണി നടക്കുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മധ്യവയസ്കൻ പരിക്കേറ്റ സംഭവത്തിൽ അതീവ ദുരൂഹത.തച്ചംപൊയിൽ സ്വദേശി ദേവദാസനാണ് പരിക്കേറ്റത്
തലക്ക് സാരമായി മുറിവേറ്റ ദേവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്നലെ രാത്രിയാണ് പണി നടക്കുന്ന ഫ്ലാറ്റിലെ കോവണി പടിയിൽ നിന്നും പരിക്കേറ്റതായ വിവരം പോലീസിൽ അറിയിക്കുന്നത്.തുടർന്ന് 108 ആമ്പുലൻസ് എത്തി രാത്രി 9 മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വൈകീട്ട് 7.45 ഓടെ തന്നെ കെട്ടിടത്തിൽ നിന്നും ശബ്ദകേട്ടതായി സമീപവാസികൾ പറയുന്നു.
ഗോവണി പടിയിൽ നിന്നും വീണതാണെന്ന് ദേവൻ്റെ കൂടെയുണ്ടായിരുന്നവർ പറയുന്നുണ്ടെങ്കിലും ഇയാൾക്ക് തലക്ക് മാത്രമാണ് പരിക്കുള്ളത്. കെട്ടിടത്തിന് അകത്ത് ഗോവണിയിലും വീണതിൻ്റെ യാതൊരു ലക്ഷണവുമില്ല.
എന്നാൽ സമീപത്തെ മറ്റൊരു ചുമരിൽ ആറ് അടിയോളം ഉയരത്തിൽ രക്തം ചിതറി കിടക്കുന്നുണ്ട്.
കെട്ടിടത്തിൻ്റെ ടറസിന് മുകളിൽ കൂട്ടം ചേർന്ന് മദ്യപിച്ചതിൻ്റെ അവശിഷ്ടങ്ങളും രാത്രിയിൽ കിടപ്പുണ്ടായിരുന്നു. മദ്യ കുപ്പി, സോഡക്കുപ്പികൾ, ഗ്ലാസ്, തൊട്ടുകൂട്ടാൻ എത്തിച്ചതിൻ്റെ കവറുകൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുലർച്ചെ ഇതെല്ലാം ആരോ നീക്കം ചെയ്തിട്ടുണ്ട്.
കെട്ടിടം വിൽപ്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞ് ആളെ കാണിക്കാനാണ് രാത്രി എത്തിയതെന്നാണ് ദേവന് കൂടെയുണ്ടായിരുന്ന രണ്ടു പേർ പറയുന്നത്, എന്നാൽ തൻ്റെ കെട്ടിടം വിൽക്കാൻ ആരേയും ചുമതലപ്പെടുത്തിയില്ലെന്നും, കെട്ടിടം വിൽക്കാൻ തൽക്കാലം തീരുമാനമില്ലെന്നും ഉടമ ടി ന്യുസി നോട് പറഞ്ഞു.
വെളിച്ചം പോലും ഇല്ലാത്ത കെട്ടിടത്തിൻ്റെ മുകളിലെത്തി മദ്യപിച്ച ശേഷമാണ് തുടർ സംഭവങ്ങൾ ഉണ്ടാവുന്നത്ത്.
ഇതു സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:
Latest News
