Trending

ഈഞ്ചയ്ക്കലിൽ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍


തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ കെ.എസ്.ആർ.ടി.സി.യുടെ പാർക്കിങ് സ്ഥലത്തെ ബസിനുള്ളിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കേടായിക്കിടക്കുന്ന ബസുകൾ ശരിയാക്കാനെത്തിയ കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ പാർക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്. ഫോർട്ട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുത്രിയിലേക്കു മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post