കോഴിക്കോട്: യാംബുവിൽ ദീർഘനാൾ പ്രവാസിയായിരുന്ന, നിലവിൽ ബഹ്‌റൈനിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി അവധിക്ക് നാട്ടിലെത്തി വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ. പാമ്പുരുത്തി മേലേപ്പാത്ത് അബ്ബ്ദുൽ ഹമീദ് (43) ആണ് ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ശനിയാഴ്ച അപകടത്തിൽ പെട്ടത്.
10 വർഷം യാംബുവിൽ പ്രവാസിയായിരുന്ന അബ്ദുൽ ഹമീദ് ഒന്നര വർഷം മുമ്പാണ് ബഹ്‌റൈനിലേക്ക് ജോലി മാറിപ്പോയത്. ബഹ്റൈനിൽ ബിസിനസുമായി കഴിയുന്നതിനിടെയാണ് അവധിയിൽ ശനിയാഴ്ച നാട്ടിലേക്ക് പോയത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണതെന്ന് കരുതുന്ന ഇദ്ദേഹത്തിന്‍റെ മൃതദേഹം പഴയങ്ങാടി പുഴയിൽ പള്ളിക്കര കടവിന് സമീപം കണ്ടെത്തുകയായിരുന്നു.
Tags:
Latest News
