Trending

ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഷാജി പാപ്പനെ ആദരിച്ചു




കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ വെച്ച്   വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ച സംഭവത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തിയും ഭയാശങ്കകളേതുമില്ലാതെ തീപിടിച്ച വാഹനം സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി അതി സാഹസികമായി വൻ ദുരന്തം ഒഴിവാക്കിയ കോടഞ്ചേരി സ്വദേശി ഷാജി പാപ്പനെ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ആദരിച്ചു. ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ പൊന്നാട അണിയിച്ചു. ജന: സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സമിതിയുടെ മൊമെന്റോ നൽകി. സതീഷ് എം.പി., ഷമീർ എം.പി. ,മുനീർ വി.എച്ച്, ഗഫൂർ ഒതയോത്ത് തുടങ്ങിയ സമിതി പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post