കൊല്ലം: പിതാവിന്‍റെ തല തല്ലി തകര്‍ക്കുകയും കാല്‍ അടിച്ച് ഒടിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി.
പരവൂര്‍ കൂനയില്‍ പുതുവീട് സുനില്‍ മന്ദിരത്തില്‍ സുനില്‍ (31) ആണ് പോലീസ് പിടിയിലായത്.
വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്.തുടര്‍ന്ന് പിതാവിനോട് പുകവലിക്കാന്‍ ബീഡി വാങ്ങി കൊടുക്കാന്‍ ആവശ്യപ്പെട്ടത് പിതാവ് നിരസിച്ചു.
ഇതില്‍ പ്രകോപിതനായ യുവാവ് സമീപത്തിരുന്ന ചുറ്റിക കൊണ്ട് പിതാവിന്‍റെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.
ജീവരക്ഷാര്‍ത്ഥം ഓടിരക്ഷപെടാന്‍ ശ്രമിച്ച സുകുമാരന്‍റെ കാല് കമ്പി വടി കൊണ്ട് ഇയാള്‍ അടിച്ചൊടിക്കുകയും ചെയ്തു.
വീട്ടിലേക്ക് ആരെയും അടുപ്പിക്കാതെ ആയുധവുമായി പ്രകോപിതനായി പെരുമാറിയ യുവാവ് പിതാവിനെ ആശുപത്രിയില്‍ കൊണ്ടു പോകാനും അനുവദിച്ചില്ല.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരവൂര്‍ പോലീസ് സംഘം തന്ത്രപൂര്‍വ്വം ഇയാളെ കീഴ്പെടുത്തുകയായിരുന്നു.
രക്തം വാര്‍ന്ന് കിടന്ന സുകുമാരനെ പോലീസ് ഉടന്‍തന്നെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളേജിലും എത്തിച്ചു.
സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് സുകുമാരനെ അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.
പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, സുരേഷ്ബാബു, നിസാം, എസ്,സി.പി.ഒ മാരായ വിമല്‍ ചന്ദ്രന്‍, സിന്ധു സിപിഒ മാരായ രതീഷ്, പ്രോലാല്‍, ഷെഫീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
.
Tags:
Latest News
