പാലക്കാട്: ലക്കിടിയില്‍ നാലംഗ കുടുംബം പുഴയിൽ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാറും ഭാര്യയും രണ്ടു പെൺമക്കളുമാണ് പുഴയിൽ ചാടിയത്. അജിത്കുമാർ, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാർ.കേസിന്‍റെ വിചാരണ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.
Tags:
Latest News
