പുതുപ്പാടി; ഈങ്ങാപ്പുഴ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കും, ചുറ്റുപാടുള്ള പ്രദേശങ്ങളിലെ വീടുകൾക്കും ഭീഷണിയായി പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ
രാത്രികാലങ്ങളിൽ വൻ തോതിൽ മണ്ണിട്ട് ഉയർത്തുന്നതിൽ വ്യാപാരികളും നാട്ടുകാരും ആശങ്കയിൽ.
വർഷകാലത്ത്
പ്രളയത്തിലും, ഉരുൾപൊട്ടലിലും വെള്ളം കയറി മുങ്ങിത്താഴുന്ന ഈങ്ങാപ്പുഴ അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും ഉണ്ടാവുന്ന നാശനഷ്ടങ്ങൾ ചെറുതല്ല.
അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാതെ ഇത്തരം പ്രവർത്തനത്തിനു നേരെ അധികൃതർ കണ്ണടയ്ക്കുക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയാവുന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരെ ഗ്രാമപഞ്ചായത്തും, വില്ലേജ് അധികൃതരും അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ആർ ഡി ഒക്കും,ദുരന്തനിവാരണ അതോറിറ്റിക്കും പരാതി നൽകുമെന്ന് നാട്ടുകാരും, വ്യാപാരികളും , മത, കലാ സാംസ്കാരിക സംഘടന ഭാരവാഹികളും പറഞ്ഞു
Tags:
Latest News
