Trending

'ഹിജാബ് ധരിച്ച പെൺകുട്ടി ഒരു നാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും'; കുറിച്ചു വെച്ചോയെന്ന് ഉവൈസി


ഇന്ത്യയിൽ ഒരു നാൾ ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയാവുമെന്ന് എഐഎംഐഎം ‌നേതാവും ലോക്സഭാ എംപിയുമായ അസദുദീൻ ഉവൈസി. കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിൽ ചർച്ചയായിരിക്കെയാണ് ഉവൈസിയുടെ പരാമർശം.

ഇന്ത്യയിൽ ഒരു നാൾ ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയാവുമെന്ന് എഐഎംഐഎം ‌നേതാവും ലോക്സഭാ എംപിയുമായ അസദുദീൻ ഉവൈസി. കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിൽ ചർച്ചയായിരിക്കെയാണ് ഉവൈസിയുടെ പരാമർശം.

നമ്മുടെ പെൺമക്കൾ ഹിജാബ് ധരിക്കാൻ തീരുമാനിക്കുകയും അവർ മാതാപിതാക്കളോട് ഹിജാബ് ധരിക്കണമെന്ന് പറയുകയും ചെയ്താൽ അവരുടെ മാതാപിതാക്കൾ അവരെ പിന്തുണയ്ക്കും. അവരെ തടയാൻ ആർക്ക് കഴിയുമെന്ന് നോക്കാമെന്നും അസദുദീൻ ഒവൈസി പറഞ്ഞു

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്നാണ് കര്‍ണാടക ഹൈക്കോടതി നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് നിര്‍ദേശിച്ച ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാവി ഷാള്‍ പുതച്ച് വരരുത് എന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. സമാധാനം തകര്‍ക്കുന്ന ഒരു നീക്കങ്ങളും പാടില്ലെന്നും എത്രയും പെട്ടന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി.നാളെ വിഷയത്തിലെ ഹർജി കർണാടക ഹൈക്കോടതി വീണ്ടും പരി​ഗണിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post