താമരശ്ശേരി: ദേശീയ പാതയിൽ ഇന്ന് അപകട പരമ്പര.ഓടക്കുന്ന് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. കൽപ്പറ്റ സ്വദേശി പ്രണവിനാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന മാതാവിനും സുഹൃത്തിനും നിസാര പരിക്കേറ്റു. ഇവർ സഞ്ചരിച്ച KL 11 X 9738 മാരുതി 800 കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.ഇവർ വയനാട്ടിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു.
മൈസൂരിൽ നിന്നും പൊന്നാനിയിലേക്ക് ബിസ്ക്കറ്റ് കയറ്റിവന്ന ലോറി റോഡരികിൽ നിർത്തിയിട്ടതായിരുന്നു. ഇതിനു പിന്നിലാണ് കാർ ഇടിച്ചത് രാവിലെ 7 മണിക്കായിരുന്നു അപകടം.
വാവാട് ഇരുമോത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു,
നെല്ലാംങ്കണ്ടിയിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ പറമ്പിലേക്ക് കയറിയാണ് നിന്നത്.
കഴിഞ്ഞ ദിവസം കാരാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് 5 പേർക്ക് പരിക്കേറ്റിരുന്നു
Tags:
Latest News
