Trending

വീട്ടിലെ മുകളിലത്തെ നിലയിൽ സ്ഫോടനം; BJP പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു






കോഴിക്കോട്: വീട്ടിലെ മുകളിൽ നിലയിൽ ഉണ്ടായ സ്ഫോടനത്തിൽ ബി ജെ പി പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു. വടകര ചെരണ്ടത്തൂരിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ വീട്ടിലാണ് ഏഴ് മണിയോടെയാണ് സ്പോടനമുണ്ടായത്. വീടിന് മുകളിൽ വെച്ചാണ് സംഭവമുണ്ടായത്. കൈപ്പത്തി ചിതറിയ നിലയിലാണ്.

ഹരിപ്രസാദിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ബി.ജെ.പി. പ്രവർത്തകനാണ്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഡോഗ് സ്കോഡ്, ബോംബ് സ്കോഡ് പരിശോധിച്ചു. സ്ഫോടനമുണ്ടായ സ്ഥലത്ത് പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post