Trending

പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം'


ഇടുക്കി: പുതിയതായി വാങ്ങിയ കാർ അപകടത്തിൽപ്പെട്ട് പത്ത് വയസുകാരൻ മരിച്ചു. അഛന്‍ ഓടിച്ച കാറിടിച്ചാണ് ഉടുമ്പന്നൂര്‍ കുളപ്പാറ കാരകുന്നേല്‍ റെജിലിന്റെ മകന്‍ മുഹമ്മദ് സാജിത് (10) മരിച്ചത്. വ്യാഴാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീടിന് സമീപത്താണ് അപകടം ഉണ്ടായത്..


കഴിഞ്ഞ ദിവസം വാങ്ങിയ കാര്‍ വീട്ടുമുറ്റത്തു നിന്ന് റോഡിലേക്കിറക്കുമ്പോള്‍ നിയന്ത്രണം വിട്ട് മതിലില്‍ ചാരി നിന്ന സാജിതിനെ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹസീനയാണ് സാജിതിന്‍റെ അമ്മ. അജ്മൽ സഹോദരനാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.,



T News

working in the field of advertising and printing

Post a Comment

Previous Post Next Post