Trending

"Take a Break" പാതയോര വിശ്രമകേന്ദ്രത്തിൻ്റെ നിർമ്മാണം താമരശ്ശേരിയിൽ പാതി വഴിയിൽ മുടങ്ങി, കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.


താമരശ്ശേരി: യാത്രക്കാർക്കും, സ്ത്രീകൾക്കും യാത്രക്കിടെ വിശ്രമിക്കാനും, പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും, മുലയൂട്ടാനുമെല്ലാം സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച പാതയോര വിശ്രമകേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവൃത്തി താമരശ്ശേരിയിൽ പാതി വഴിയിൽ മുടങ്ങി.
കോഫി ബാർ അടക്കമുള്ള പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.

നിലവിൽ കേന്ദ്രം മദ്യപാനികളും, കഞ്ചാവ് ലോബികളും സാമൂഹ്യ വിരുദ്ധരും കയ്യടക്കി വെച്ചിരിക്കുകയാണ്.

കേന്ദ്രത്തിനകം മദ്യകുപ്പികളാലും, മറ്റു മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു.
മുറികൾക്ക് അകത്ത് അടുപ്പുകൾ കൂട്ടി പാചകം ആരംഭിച്ചതായും കാണുന്നു.

ഏതായാലും സാമൂഹ്യ വിരുദ്ധർക്ക് തമ്പടിക്കാൻ പഞ്ചായത്ത് വക താവളമൊരുക്കി കൊടുത്തിരിക്കുന്നു എന്നു വേണം  കരുതാൻ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post